കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ജൂലൈ 21 മുതൽ ആരംഭിക്കും

 

 തിരുവനന്തപുരം: 2020-21 അദ്ധ്യയന വർഷത്തേക്കുള്ള ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളുടെ ഓൺലൈൻ അപേക്ഷകൾ ജൂലൈ 21 മുതൽ ആരംഭിക്കുമെന്ന് കേരള സർവകലാശാല അറിയിച്ചു. കേരള സർവ്വകലാശാലയുടെ 107 അഫിലിയേറ്റഡ് കോളേജുകളിലേക്കും സർവകലാശാല നേരിട്ട് നടത്തുന്ന 33 യു.ഐ.ടികളിലേക്കുമാണ് ബിരുദ പ്രവേശനം നടത്തുന്നത്. ബിഎ,ബി എസ് സി, ബി കോം എന്നീ പ്രോഗ്രാമുകളുടെ ഓൺലൈൻ രജിസ്ട്രേഷനാണ് ആരംഭിക്കുന്നത്.

പൂർണമായും ഓൺലൈൻ ആയിട്ടാണ് അലോട്ട്മെൻറ് പ്രക്രിയകൾ സജ്ജീകരിച്ചിരിക്കുന്നത്. ജൂലൈ 17ന് ചേർന്ന സിൻഡിക്കേറ്റ് ഇത് സംബന്ധമായ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണയം കഴിഞ്ഞതോടെയാണ് ഉപരിപഠനത്തിനുള്ള അവസരങ്ങൾ തുടങ്ങുന്നത്. അപേക്ഷാ സമർപ്പണം, ഫീസ് എന്നിവയുടെ വിശദവിവരങ്ങൾ ജൂലൈ 21ന് വൈകിട്ട് 5:00 മുതൽ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാകും.