സാങ്കേതിക സര്‍വകലാശാല: പരീക്ഷകള്‍ ഫൈനല്‍ സെമസ്റ്ററിന് മാത്രം.

തിരുവനന്തപുരം ഫൈനല്‍ സെമസ്റ്റര്‍ ഒഴികെയുളള പരീക്ഷകള്‍ സാങ്കേതിക സര്‍വകലാശാല റദ്ദാക്കി. ഫൈനല്‍ ഒഴികെയുളള പരീക്ഷകള്‍ക്ക് മുന്‍ സെമസ്റ്ററുകളിലെ പ്രകടനം പരിഗണിച്ച് മാര്‍ക്ക് നല്‍കും. പൊതു മോഡറേഷനായി അഞ്ചു ശതമാനം മാര്‍ക്ക് നല്‍കാനും സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു.സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഫൈനല്‍ ഒഴികെയുളള മറ്റ് പരീക്ഷകള്‍ റദ്ദാക്കാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചത്.

അവസാന സെമസ്റ്റര്‍ പരീക്ഷാ രീതിയിലും മാറ്റം വരുത്തി. ഓണ്‍ലൈനായി നടത്താനാണ് സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചത്.  വീട്ടില്‍ ഇരുന്ന് പരീക്ഷ എഴുതാനുളള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു. ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.