ലക്‌നൗ : ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയച്ചു. ടോസ് കിട്ടിയിരുന്നെങ്കിൽ തങ്ങൾ ആദ്യം ബാറ്റ് ചെയ്യുമായിരുന്നെന്ന് പിന്നീട് രോഹിത് ശർമ്മ പറഞ്ഞു.
ആദ്യത്തെ അഞ്ചു മത്സരങ്ങൾക്ക് ശേഷം കുറച്ചു സമയം ഇടവേള കിട്ടിയത് നന്നായെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.ഈ മത്സരവും തങ്ങൾ നന്നായി കളിക്കുമെന്നും കഴിഞ്ഞ മത്സരത്തിൽ പങ്കെടുത്ത അതെ ടീം തന്നെ ഇംഗ്ളണ്ടിന് എതിരെ ഇന്ന് കളത്തിലിറങ്ങുന്നുമെന്നും രോഹിത് ശർമ്മ അറിയിച്ചു.