ലഖ്നൗ: ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി ഓസ്‌ട്രേലിയത്. ഇന്ത്യക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലും ഓസീസ് തകര്‍ന്നു വീണു. 134 റണ്‍സിന്റെ വമ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക ആഘോഷിച്ചത്.
312 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 40.5 ഓവറില്‍ 177 റണ്‍സില്‍ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് കണ്ടെത്തി. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിനു 70 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായിരുന്നു. മര്‍നസ് ലബുഷെയ്നും മിച്ചല്‍ സ്റ്റാര്‍ക്കും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരൊഴികെ മറ്റൊരാളും പൊരുതാന്‍ പോലും നിന്നില്ല.