Sports

അനായാസം ഇന്ത്യ.

അഹമ്മദാബാദ്: കളിമറന്ന പാക്കിസ്ഥാനെ കളി പഠിപ്പിച്ച രോഹിത്തും കൂട്ടരും ലോകകപ്പിലെ മൂന്നാമത്തെ വിജയം കുറിച്ച് മുന്നേറുന്നു.പാകിസ്ഥാൻ ഉയർത്തിയ ചെറിയ സ്കോർ അനായാസം പിൻകടന്ന ഇന്ത്യ അതിമനോഹരമായ കാപ്റ്റന്റെ ഇന്നിംഗ്സിലൂടെ വിജയതീരമണഞ്ഞു.പ്ലേയർ ഓഫ് ദി മാച്ചായി ബുംറയെ തെരഞ്ഞെടുത്തു.

ക്യാപ്റ്റൻ മുന്നിൽ നിന്നും നയിച്ച കളിയിൽ വിരാടും,ഗില്ലും ,ശ്രെയസ്സും മികച്ച പിന്തുണ നൽകി.കേന്ദ്രമന്ത്രി അമിത് ഷാ,സച്ചിൻ,സൗരവ് ഗാംഗുലി തുടങ്ങിയ പ്രമുഖർ കാളികാണുവാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

rohitചിത്രം: പിടിഐ

പാകിസ്ഥാന് എതിരായ ലോകകപ്പ് മത്സരത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മുന്നേറുന്നു. 16 ഓവര്‍ പിന്നിട്ടപ്പോള്‍, ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി തികച്ചു. 36 പന്തിലാണ് രോഹിതിന്റെ അര്‍ധ സെഞ്ച്വറി.

11 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 18 പന്തില്‍ നിന്ന് 16 റണ്‍സുമായി കോഹ്‌ലിയും മടങ്ങി. ശ്രേയസ് അയ്യരാണ് രോഹിതിന് കൂട്ട്.

ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ് അയക്കുകയായിരുന്നു. 42.5 ഓവറില്‍ പാക് താരങ്ങള്‍ കൂടാരം കയറി. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ,പാണ്ഡ്യ, ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് ടോപ്സ്‌കോറര്‍. അസം അര്‍ധ സെഞ്ച്വറി നേടി. ബൗളര്‍മാരുടെ മികച്ച പ്രകടനവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ണായക ബൗളിങ് മാറ്റങ്ങളുമാണ് നിര്‍ണായകമായത്. ഓപ്പണര്‍മാര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നല്‍കിയ ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടും മാത്രമാണ് പാകിസ്ഥാന് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്. രണ്ട് വെല്ലുവിളിയും മറികടന്ന ഇന്ത്യ ചിരവൈരികളെ 191 റണ്‍സില്‍ തളച്ചു.

Leave a Reply

Your email address will not be published. Required fields are marked *