തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്ക്കെതിരെ കേസെടുത്തു. മാധ്യമ പ്രവർത്തകയ്ക്കെതിരായ മോശം പെരുമാറ്റത്തിലാണ് കേസെടുത്തത്. 354 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കോഴിക്കോട് പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണം.
സുരേഷ് ഗോപിയുടേത് തുറന്നുള്ള മാപ്പ് പറച്ചിലായി മാധ്യമ പ്രവർത്തക പോലും കാണുന്നില്ല.
മാപ്പ് കൊണ്ട് അവസാനിക്കുന്ന പ്രശ്നവുമല്ല. സുരേഷ് ഗോപിയെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചാല്‍ ശക്തമായ നടപടിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ മുന്നറിയിപ്പ് നല്‍കി