Top Stories

ജയിലില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

തൃശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ ജയില്‍ മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നു തവനൂരിലേക്കാണ് സുനിയെ മാറ്റിയത്. ജയിലില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും വിയ്യൂര്‍ ജയിലിലെ ജീവനക്കാരുമായുള്ള തർക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. പിന്നാലെ കൊടി സുനി അടക്കം പത്ത് തടവുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, നിബുരാജ് തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള തടവുകാരാണ് ജയില്‍ ജീവനക്കാരെ ആക്രമിച്ചത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നാല് ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഒരു തടവുകാരനും പരിക്കേറ്റു.

കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ജയില്‍ ഓഫീസില്‍ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. കമ്പിവടി അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം. ഏതോ വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന.

ഇത് ചോദ്യം ചെയ്യാന്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ ജയില്‍ ഓഫീസില്‍ എത്തുകയായിരുന്നു. ഈസമയത്ത് മൂന്ന് ഓഫീസര്‍മാരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നേരെ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ഓഫീസിലെ ഫര്‍ണീച്ചര്‍ അടക്കം നശിപ്പിച്ചു. പരിക്കേറ്റ മൂന്ന് ജയില്‍ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയ ശേഷമാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *