കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരി മരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 53 വയസുള്ള കുമാരി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 90 ശതമാനത്തിലധികം പൊള്ളലേറ്റ ഇവര്‍ വെന്റിലേറ്ററിലായിരുന്നു. അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
നിലവില്‍ 52 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. 90 ശതമാനത്തില്‍ പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.
30 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. അതില്‍ 18 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഐസിയുവില്‍ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണ്. ഇതില്‍ 12 വയസുള്ള കുട്ടിയുമുണ്ട്. 18 പേരില്‍ രണ്ട് പേര്‍ വെന്റിലേഷനിലാണ്.