Top Stories

2018-ല്‍ ആര്‍.എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധി പറഞ്ഞത്.

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുന്‍ മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജി ലോകായുക്ത തള്ളി.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ്, 2018ല്‍ ആര്‍എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറഞ്ഞത്.

ദുരിതാശ്വാസ നിധി പൊതു ഫണ്ട് ആണെന്നും അത് വിനിയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത വിധി.

മൂന്നു ലക്ഷം രൂപ വരെ നല്‍കാന്‍ മുഖ്യമന്ത്രിക്കു തീരുമാനിക്കാം. അതിനു മുകളിലുള്ള തുകയ്ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്നാണ് വ്യവസ്ഥ.

ഇവിടെ അതു പാലിച്ചിട്ടുണ്ടെന്ന് ലോകായുക്ത പറഞ്ഞു. പണം അനുവദിച്ചതില്‍ എന്തെങ്കിലും സ്വജനപക്ഷപാതമോ അഴിമതിയോ ഉണ്ടെന്നു കണ്ടെത്താനായിട്ടില്ല. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പുനപ്പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *