News

തൊഴിലാളി കടന്നല്‍ കുത്തേറ്റ് മരിച്ചു.

തൃശൂർ : എടത്തിരുത്തിയിൽ തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളി കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു. ഏഴ് തൊഴിലാളികൾക്ക് കടന്നലിൻ്റെ കുത്തേറ്റു.

എടത്തിരുത്തി കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ 70 വയസുള്ള തിലകനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കിയിരുന്നു. ഇതിനിടെ തിലകൻ .

പുൽക്കാടുകൾ വെട്ടുന്നതിനിടെ കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കടന്നൽ കുത്തേറ്റ തിലകനുൾപ്പടെയുള്ളവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിലകൻ മരണപ്പെടുകയായിരുന്നു.

തൊഴിലാളികളായ ഔസേപ്പ്, അമ്മിണി, രാധ ധർമ്മൻ, ശാന്ത ചന്ദ്രൻ, സുശീല ശിവരാമൻ, ലക്ഷ്മണൻ, ജോൺസൺ, സുനന്ദ പീതാംബരൻ എന്നിവർക്കാണ് കുത്തേറ്റത്. ഇവർ കരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *