കോട്ടയം: ഓൾ കേരള എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷൻ ആൻഡ് സോഷ്യൽ വെൽഫെയർ സംസ്ഥാന കമ്മറ്റിയും,ഓംറാം ലൈബ്രറി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ പാലാ കൊച്ചിടപ്പാടി സ്നേഹാര സ്പെഷ്യൽ സ്കൂളിൽ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.

എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഇ ആറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മുൻ എം എൽ എ പി സി ജോർജ് ഉത്‌ഘാടനം ചെയ്തു.
ഓംറാം ലൈബ്രറി സെക്രട്ടറി റോയ് ജേക്കബ് സ്വാഗതം പറഞ്ഞു.ഗോവ ഇൻകം ടാക്സ് അസി.കമ്മിഷ്ണര്‍ജ്യോതിസ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി.

ഇടപ്പാടി വാർഡ് കൗൺസിലർ അജി ടോണി, -മെമ്പർ പൂഞ്ഞാർ തെക്കേക്കര വാർഡ് മെമ്പർ അനിൽ കുമാർ ,പൂഞ്ഞാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കാരിയാപുരയിടം, എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് എം എം ജോഷി,എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറി എം ഒ അജിത്ത് .എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് സജിലാൽ,എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അജേഷ് വടകര,എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി വിജിത്ത് ,എം ജി ശ്രീകുമാർ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി സതീഷ് കെ.കെ നന്ദിയും പറഞ്ഞു.