ധനുമാസക്കുളിരിന്റെ അകമ്പടിയിൽ നാളെ സ്വർഗവാതിൽ ഏകാദശി. വിഷ്ണുഭക്തർക്ക് ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണിത്. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ഈ ദിനം നിരവധി ഭക്തർ ഒഴുകി എത്താറുണ്ട്.
ധനുമാസം വെളുത്തപക്ഷത്തിലെ പതിനൊന്നാം തിഥിയാണ് സ്വർഗ വാതിൽ ഏകാദശി.
സ്വർഗത്തിലേക്കുള്ള കവാടങ്ങൾ തുറന്ന് കിടക്കുന്ന ഈ ദിവസം മരിക്കുന്നതും ദ്വാദശിയായ പിറ്റേ ദിവസം ദഹിപ്പിക്കുന്നതും സ്വർഗത്തിലേക്കുള്ള പ്രവേശനം ഉറപ്പുവരുത്തുമെന്നാണ് ഹൈന്ദവ വിശ്വാസം.
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ രണ്ടരമുതൽ 4 വരെ നിർമാല്യം,അഭിഷേകം,ദീപാരാധന .04.30 മുതൽ 06 വരേയും 09 .30 മുതൽ ഉച്ചക്ക് 12.30 വരേയും വൈകിട്ട് 03 .15 മുതൽ 06.15 വരേയും രാത്രി സീവേളക്ക് ശേഷവും ഭക്തർക്ക് ദര്ശന സൗകര്യം ഒരുക്കിയിട്ടുണ്ട്.
രാത്രി 08 മണിക്ക് പൊന്നും ശീവേലിയും ഉണ്ടായിരിക്കും.