പന്തളം കേരളവർമ്മ കവിത പുരസ്കാരം വി.എം. ഗിരിജക്ക്. ബുദ്ധപൂർണിമ എന്ന കവിത സമാഹാരത്തിനാണ് അവാർഡ് ലഭിച്ചതെന്ന് മഹാകവി പന്തളം കേരളവർമ്മ സ്മാരക സമിതി പ്രസിഡന്റ് ഡോ.കെ.എസ്. രവികുമാർ അറിയിച്ചു.
25,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.
ഫെബ്രുവരി ഒന്നിന് വൈകീട്ട് അഞ്ചിന് പന്തളം ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്മാരകസമിതി അധ്യക്ഷൻ ഡോ.കെ.എസ്. രവികുമാർ പുസ്കാരം സമർപ്പിക്കും. പന്തളം കൊട്ടാരം നിർവാഹകസംഘം അധ്യക്ഷൻ എൻ. ശങ്കർ, മുഖത്തല ശ്രീകുമാർ, ദീപാ വർമ്മ, സുരേഷ് വർമ്മ തുടങ്ങിയവർ പങ്കെടുക്കും. സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ് വി.എം. ഗിരിജ.