Pathanamthitta Rape case

ഈ വാർത്ത ഷെയർ ചെയ്യാം

പത്തനംതിട്ട പീഡനക്കേസില്‍ ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. റാന്നിയില്‍ നിന്നുള്ള ആറ് പേരെക്കൂടിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട ഒരു യുവാവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുംഅറസ്റ്റിലായവരില്‍ മൂന്നു പേര്‍ പ്ലസ് ടു വിദ്യാര്‍ഥികളാണ്.

ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. നാലു പേര്‍ മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പത്തനംതിട്ട സ്റ്റേഷനിലെ കേസുകളില്‍ കടമ്മനിട്ട അമാംപാറക്കല്‍ വീട്ടില്‍ നിധിന്‍ പ്രസാദ് (21), പ്രമാടം കൊമ്പില്‍ കിഴക്കേതില്‍ അഭിനവ് (18), വാഴമുട്ടം ഈസ്റ്റ് കൈലാസത്തില്‍ കാര്‍ത്തിക് (18), കുലശേഖരപതി കൊച്ചുപുരയിടത്തില്‍ കണ്ണപ്പന്‍ എന്ന സുധീഷ് (27), കൊന്നമൂട് പരാലില്‍ വീട്ടില്‍ ഷംനാദ് (20), പേട്ട പുതുപ്പറമ്പില്‍ വീട്ടില്‍ അഫ്സല്‍ (21), ആഷിഖ് (20), താഴെവെട്ടിപ്പുറം ആനപ്പാക്കല്‍ വീട്ടില്‍ നിഷാദ് എന്ന് വിളിക്കുന്ന അപ്പു (31)എന്നിവരാണ് അറസ്റ്റി ലായത്. പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. റാന്നിയില്‍ നിന്നും അരവിന്ദ് (23), അനന്ദു പ്രദീപ് (24), വിഷ്ണു ബി (24), ദീപു പി സുരേഷ് (22), ബിനു കെ ജോസഫ് (39), അഭിലാഷ് കുമാര്‍ (19) എന്നിവരും അറസ്റ്റിലായി. ഇലവുംതിട്ടയില്‍ അഞ്ചും പത്തനംതിട്ടയില്‍ ഒമ്പതും റാന്നിയില്‍ ആറു പേരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി കെ വിനീത് (30), കൊച്ചുപറമ്പില്‍ കെ അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. അഫ്സല്‍ 2022 ലും കഴിഞ്ഞ വര്‍ഷവും രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസുകളില്‍ പ്രതിയാണ്.

പത്തനംതിട്ട, കോന്നി പോലീസ് സ്റ്റേഷനുകളില്‍ 2014 ലെ രണ്ട് മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അപ്പു. ഇതിന് പുറമേ റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറു പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത കേസുകളുടെ അന്വേഷണ ചുമതല പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിനാണ്. രണ്ടാമത്തെ കേസ് ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ടി കെ വിനോദ് കൃഷ്ണനാണ് അന്വേഷിക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!