Photo Exhibitions at TVM

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയിലെപ്രത്യേക വേദിയിൽ കായിക, കലാമേള ഫോട്ടോ പ്രദർശനം ആരംഭിച്ചു.

പൊതുവിദ്യാഭാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രദർശനം ഉദ്ഘാടനം ചെയ്തു.
കേരള മീഡിയ അക്കാദമിയുടെയും കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നത്.

ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ സംഘടിപ്പിച്ച സ്കൂൾ കായിക മത്സരത്തിൽനിന്നും, മുൻ കലോത്സവങ്ങളിൽനിന്നും പകർത്തിയ ചിത്രങ്ങൾ ആണ് പ്രദർശനത്തിനുള്ളത്. കലോത്സവ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഫോട്ടോ പ്രദർശനം.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലും മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബുവും ഫോട്ടോ പ്രദർശനം കാണാനെത്തിയിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!