Premnazir Award

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: മലയാള സിനിമയുടെ നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് സമ്മാനിച്ചു.

പ്രേംനസീറിന്റെ ജൻമനാടായ ചിറയിൻകീഴിലെ ശാർക്കര മൈതാനത്ത് വെച്ച് നടന്ന പ്രേംനസീർ സ്മൃതി സായാഹ്നം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാല​ഗോപാൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ചിറയിൻകീഴ് ​ഗ്രാമപഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയ പുരസ്കാരം മന്ത്രി കെ എൻ ബാലഗോപാൽ ഷീലയ്ക്ക് സമ്മാനിച്ചു.അടൂർ പ്രകാശ് എം.പി, പ്രശസ്തി പത്രം കൈമാറി. എംഎൽഎ വി.ശശി, അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ സുഭാഷ്, കൺവീർ അഡ്വ. എസ്.വി അനിലാൽ, ജില്ലാ പഞ്ചായത്ത് അംഗം ഷൈലജാ ബീഗം തുടങ്ങിയവർ പങ്കെടുത്തു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!