പ്രയാഗ്‌രാജ്: രാഷ്ട്രപതി ദ്രൗപദി മുർമു ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി.
രാവിലെ പത്തേമുക്കാലോടെയായിരുന്നു രാഷ്ട്രപതി മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെത്തിയത്. തുടർന്നായിരുന്നു സ്നാനം. നദിയിൽ മൂന്നു തവണ രാഷ്ട്രപതി മുങ്ങിനിവർന്നു.

യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.
ഗംഗാ ആരതിയിലും പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. അക്ഷവ്യത്, ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ ദർശനം നടത്തിയശേഷം ഡിജിറ്റൽ കുംഭ് അനുഭവ് സെന്ററിൽ സന്ദർശനവും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
