പറയുവാനും പലതുണ്ടായിരുന്ന ഒരു നാൾ ഉണ്ടായിരുന്നു.അന്ന് അത് കഴിയാതിരുന്നത് ഇപ്പോൾ പറയുന്നതാണ് പതിവ് അതും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങളിലൂടെ.ഇത് പുതിയ പി[പ്രശ്നങ്ങളിലേക്കാണ് വഴിതുറക്കുന്നത്.
പത്താം ക്ലാസ് കഴിഞ്ഞവരും പ്ലസ്ടു കഴിഞ്ഞവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടി അവരുടെ സൗഹൃദം പുതുക്കുകയും പരിചയം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ന് പല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വലിയ പ്രശ്നങ്ങളിലേയ്ക്കാണ് വഴി തുറക്കുന്നത്.
പറയാന്‍ മറന്നതും സാധിക്കാക്കതുമായ പല പ്രണയവും പലരും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലൂടെ വെളിപ്പെടുത്തുകയും പിന്നീട് മറ്റു ബന്ധങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. ഇത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
തച്ചക്കോട് ചാപ്പിപ്പുന്ന സാസ്കാരിക കലാസമിതിയുടെ പരിപാടിയിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഈ വെളിപ്പെടുത്തല്‍. ‘സ്റ്റേഷനില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വരുന്നത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് , ഇതിനോടകം മുപ്പതിലധികം കേസുകള്‍ എന്‍റെയടുത്തു വന്നു, ചാറ്റിങിലൂടെ പ്രശ്നം ഉണ്ടാകുന്നു, താല്‍കാലിക സുഖങ്ങളുടെ പുറകെ പോവരുത്. ഞാന്‍ ഇപ്പോള്‍ തന്നെ പല കേസുകളും ഒത്തുതീര്‍പ്പാക്കി’