പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷുമഹോത്സവ, മേടമാസ പൂജകൾക്കുംശേഷം വെള്ളിയാഴ്‌ച ശബരിമല നടയടയ്‌ക്കും. മേടമാസ പൂജകൾ പൂർത്തിയാക്കി രാത്രി 10ന് ആണ് നടയടയ്‌ക്കുന്നത്.
ഇത്തവണ, ഉത്സവത്തിനും മേടമാസ പൂജകൾക്കുമായി മൂന്നര ലക്ഷത്തിലേറെ പേർ എത്തിയതായാണ് ദേവസ്വം ബോഡിന്റെ കണക്ക്. വിഷുദിവസത്തിൽ കണിദർശനത്തിനും പൂജകൾക്കും വേണ്ടിയാണ് കൂടുതൽ ആളുകളെത്തിയത്. 46,645 പേർ വിഷുദിവസം ദർശനം നടത്തി.