നടൻ സെയ്ഫ് അലിഖാന് കുത്തേറ്റു. വീട്ടിൽ നടന്ന മോഷണ ശ്രമം തടയുന്നതിനിടെയാണ് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. സെയ്ഫ് അലിഖാൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ചായിരുന്നു കുത്തേറ്റത്.
ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. പുലർച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. അടിയന്തിരമായി നടനെ ഓപ്പറേഷന് വിധേയമാക്കി. ഓപ്പറേഷന് ശേഷമേ കാര്യങ്ങൾ പറയാനാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.