അച്ഛന്‍ മരിച്ചതല്ലെന്നും സമാധിയായതാണെന്നും ആവര്‍ത്തിച്ച് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍. ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല. അച്ഛന്‍ സമാധിയായെന്ന് ഞങ്ങള്‍ മക്കളും അമ്മയും പറയുന്നു. മക്കള്‍ മാത്രമേ ചടങ്ങുകള്‍ ചെയ്യാവൂയെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമാധിച്ചടങ്ങുകള്‍ കഴിഞ്ഞ ശേഷമേ മറ്റുള്ളവരെ അറിയിക്കാവൂയെന്നും അച്ഛന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ആരോടും പറയാതിരുന്നത്. ഇപ്പോള്‍ പരാതി നല്‍കിയവരുടെ ഉദ്ദേശ്യം ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തുകയാണ്. സമാധിയായപ്പോള്‍ പൂജാ കാര്യങ്ങളുടെ തിരക്കായതിനാല്‍ ഫോട്ടോയൊന്നും എടുത്തുവച്ചിട്ടില്ല. ഹിന്ദു ഐക്യവേദിയും ഹിന്ദുസംഘടനകളും ഞങ്ങളൊടൊപ്പമുണ്ടെന്നും സനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.