sand replaces…

ഈ വാർത്ത ഷെയർ ചെയ്യാം

കെട്ടിടനിർമാണത്തിന് സിമന്റ് വേണമെങ്കില്‍, സിമന്റ് നിർമാണത്തിന് മണലും ആവശ്യമാണ്. എന്നാലിപ്പോൾ മണലില്ലാതെ സിമന്റ് നിർമിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ ആർഎംഐടി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. മണലിനുപകരം കാപ്പിയുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമിക്കാമെന്നാണ് ഇവർ പറയുന്നത്.

കാപ്പിക്കുരു പൊടിക്കുമ്പോൾ അതിലെ മാലിന്യങ്ങൾ വേർതിരിക്കാനാകും. ഈ മാലിന്യങ്ങളാണ് സിമന്റ് നിർമാണത്തിന് ഉപയോഗിക്കുന്നത്. പ്രതിവർഷം ലോകത്ത് 1,000 കോടി കിലോ മാലിന്യമാണ് കാപ്പിയിൽ നിന്നും ഉൽപാദിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ജൈവമാലിന്യങ്ങൾ വൻതോതിൽ പുറന്തള്ളുമ്പോൾ മീഥേൻ, കാർബൺ ഡൈ ഓക്സൈഡ് പോലുള്ള വൻതോതിലുള്ള ഹരിതഗൃഹ വാതകങ്ങൾ വ്യാപിക്കുന്നു. ഇത് കാലാവസ്ഥാ മാറ്റത്തിനു കാരണമാകുന്നുവെന്ന് ആർഎംഐടി യൂണിവേഴ്സിറ്റി എൻജിനീയർ രാജീവ് റോയ്ചന്ദ് വ്യക്തമാക്കി.

കാപ്പി മാലിന്യം നേരിട്ട് കോൺക്രീറ്റിൽ ചേർക്കാൻ കഴിയില്ല. കാരണം അവയിലെ രാസപദാർഥങ്ങൾ സിമന്റിന്റെ മിശ്രിതത്തിൽ നിന്ന് ചോർന്നുപോകാൻ കാരണമാകും. അതിനാൽ കാപ്പി മാലിന്യത്തെ 350 °C (ഏകദേശം 660 °F) കൂടുതൽ ചൂടാക്കുകയും അതിലെ ഓക്സിജൽ നീക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ പൈറോലൈസിങ് എന്നുവിളിക്കുന്നു. ഈ പ്രക്രിയയിലൂടെ ഓർഗാനിക് തന്മാത്രകൾ വിഘടിക്കുകയും പിന്നീട് ബയോച്ചാർ ഉണ്ടാവുകയും (കാർബൺ കൂടുതലായ ഒരുതരം കരി) ഇത് സിമന്റ് നിർമാണത്തിനാവശ്യമായ മറ്റ് അസംസ്കൃത വസ്തുക്കളുമായി ചേരുകയും ചെയ്യുന്നു. ഗവേഷണത്തിന്റെ ആദ്യഘട്ടത്തിലാണ് ഇപ്പോൾ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!