തിരുവനന്തപുരം: സർവകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നടപടികളിൽ പ്രതിഷേധിച്ച് നാളെ എസ്.എഫ്.ഐ പഠിപ്പുമുടക്ക്. ഗവർണർക്കെതിരായി നടന്ന സമരങ്ങൾക്കിടെ 30 എസ്.എഫ്.ഐ നേതാക്കൾ റിമാൻഡിലായെന്നും സംഘടന പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ വിവിധ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. കണ്ണൂർ, കാലിക്കറ്റ്, കേരള സർവകലാശാല ആസ്ഥാനങ്ങളിലേക്കാണ് മാർച്ച് നടത്തിയത്. കണ്ണൂരിലും തിരുവനന്തപുരത്തും സംഘർഷമുണ്ടായി.