state school kalolsavam news

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : ജീവിതത്തിൽ ജയമോ തോൽവിയോ അല്ല പ്രധാനം മറിച്ച് നമ്മുടെ പ്രയത്നമാണ് എന്ന് കലോത്സവവേദിയിലെ മത്സരാർത്ഥികളെ ഓർമ്മപ്പെടുത്തി കൊണ്ട് തൃശ്ശൂർ സ്വദേശിനിയായ മായാദേവി കലോത്സവ വേദിയായ നിളയിൽ തിളങ്ങുകയാണ്.

ജോക്കറിന്റെ കുപ്പായം അണിഞ്ഞ് ,മാനസിക സമ്മർദ്ദവും പിരിമുറുക്കവും അനുഭവിക്കുന്ന എല്ലാ കലോത്സവ മത്സരാർത്ഥികളിലേക്കും എത്തിപ്പെട്ട് അവരിൽ പ്രചോദനം പകരുക എന്നതാണ് മായാദേവിയുടെ ലക്ഷ്യം.

തൃശ്ശൂരിൽ ലോട്ടറി വില്പന തൊഴിലാളിയായ മായാദേവി കലോത്സവ വേദിയിൽ മകളോടൊപ്പം സമപ്രായക്കാരായ എല്ലാ കുട്ടികളിലും ആത്മവിശ്വാസം പകരുവാനുള്ള ശ്രമത്തിലാണ്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!