പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നും അന്ത്യം.
തമിഴ് , മലയാളം , തെലുങ്ക് , കന്നട സിനിമകളിൽ സംഘട്ടനം നിർവഹിച്ചിട്ടുണ്ട്. ഫാസിൽ, സിബി മലയിൽ, സിദ്ദിഖ് എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത മലയാള സംവിധായകർക്കൊപ്പം ഭാസ്കർ പ്രവർത്തിച്ചിരുന്നു.
ഫ്രണ്ട്‌സ്, മൈ ഡിയർ കരടി, കൈയേത്തും ദൂരത്ത്, അമൃതം, ബോഡിഗാർഡ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അദ്ദേഹം സംഘട്ടനം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
