ശബരിമല : സ്വാമി ശരണം.പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു.കറുപ്പുടുത്ത കാടുകൾക്കു മേലേ, പൊന്നമ്പലമേട്ടിൽ. ഉയർന്നു മുഴങ്ങിയ ശരണംവിളികളിൽ പതിനെട്ടു മലകളും പ്രകമ്പനം കൊണ്ടു. സന്നിധാനത്ത് ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദീപാരാധന നടക്കുമ്പോഴായിരുന്നു മകരവിളക്ക് തെളിഞ്ഞത്.
സന്നിധാനത്തും പമ്പയിലുമടക്കം പൊന്നമ്പലമേടു കാണാവുന്ന ഇടങ്ങളിലെല്ലാം മണിക്കൂറുകൾ കാത്തുനിന്ന ഭക്തർക്ക് നിർവൃതിയുടെ നിമിഷം.