മരണം മുന്‍കൂട്ടി പ്രവചിക്കാനായി എഐക്ക് കഴിയുമെന്ന് പറഞ്ഞാലോ..? എഐ സാങ്കേതിക വിദ്യയിലൂടെ നിർമിച്ച ഡെത് ക്ലോക്കാണ് മനുഷ്യരുടെ മരണ തീയതി പ്രവചിക്കുന്നത്.
ഒരു വ്യക്തിയുടെ ജീവിതശൈലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് മരണത്തീയതി പ്രവചിക്കുകയാണ് ഡെത്ത് ക്ലോക്ക് ചെയ്യുന്നത്. ഒരാളുടെ പ്രായം, ലിംഗം , ജനനത്തീയതി, ബോഡി മാസ് ഇന്‍ഡക്‌സ്, ഡയറ്റ്, പുകവലി ശീലം,വ്യായാമരീതികള്‍, എവിടെയാണ് താമസിക്കുന്നത്, തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് വിശദമായി പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് ഡെത്ത് ക്ലോക്ക് ആയുസ് പ്രവചിക്കുക.നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തി എപ്പോള്‍ മരണപ്പെടുമെന്ന് ലൈഫ് എക്‌സപെക്ടന്‍സി കാല്‍കുലേറ്റര്‍ എഐ കൃത്യമായി പ്രവചിക്കുമെന്നാണ് വെബ്‌സൈറ്റിന്റെ അവകാശവാദം.
വെബ്‌സൈറ്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ എല്ലാം നല്‍കിക്കഴിഞ്ഞാല്‍ മരണത്തീയതി ആലേഖനം ചെയ്തിട്ടുള്ള ശവക്കലറയുടെ ചിത്രം വെബ്‌സൈറ്റില്‍ തെളിയും. സൗജന്യ വെബ്‌സൈറ്റായ ഡെത്ത് ക്ലോക്ക് ഇതുവരെ 63 ദശലക്ഷം ആളുകളുടെ മരണത്തീയതി പ്രവചിച്ചിട്ടുള്ളതായാണ് അവകാശപ്പെടുന്നത്. എന്നാൽ പ്രവചനം വെറും തമാശയാണെന്ന ഡിസ്‌ക്ലെയ്മറോടുകൂടിയാണ് ഡെത്ത് ക്ലോക്ക് മരണ തീയതി പ്രവചിക്കുന്നതെന്നത് എന്നു കൂടി ശ്രദ്ധിക്കണം