നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. വമ്പൻ ബജറ്റിലൊരുങ്ങിയ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല.

ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലെത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തീയതി പുറത്തുവിട്ടിട്ടില്ല. എന്നാൽ ജനുവരി അവസാനഭാഗം സ്ട്രീമിങ്ങിനെത്തുമെന്നാണ് വിവരം. ഹോട്സ്റ്റാർ ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്