Top singer Devanarayan grabbed A-grade in School State Kalolsavam.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം :63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനോടനുബന്ധിച്ച് സ്വാതിതിരുനാൾ സംഗീത കോളേജിൽ അരങ്ങേറിയ ആൺകുട്ടികളുടെ ലളിതഗാനമത്സരത്തിൽ എ ഗ്രേഡ് നേടി ദേവനാരായണൻ ജി.

പത്തനംതിട്ട ജില്ലയ്ക്കായാണ് ഇത്തവണ ഈ കൊച്ചുമിടുക്കൻ എ ഗ്രേഡ് നേടി ശ്രദ്ധേയനായത്. ജില്ലയിലുൾപ്പെട്ട പന്തളം എൻഎസ്എസ്ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവനാരായണൻ.

ഉണ്ണായി പാടിയ….എന്ന ലളിതഗാനമാണ് ദേവനാരായണൻ വേദിയിൽ ആലപിച്ചത്.ഏറെ ജനശ്രദ്ധ ആകർഷിച്ച ഫ്ളവർസ് ചാനൽ ടോപ് സിങ്ങർ താരമായ ഈ മിടുക്കൻ എം ജി ശ്രീകുമാറിന്റെ എം ജി മ്യൂസിക് അക്കാഡമിയിൽ കർണ്ണാടക സംഗീതവും,വയലിനും പഠിക്കുന്നു.കൂടാതെ ഈ മണ്ഡലകാലത്ത് ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ എം ജി ശ്രീകുമാർ -എം ജി മ്യൂസിക് അക്കാഡമിയുടെ അരികിൽ പൊന്നയ്യൻ എന്ന വീഡിയോ ആൽബത്തിൽപാടുകയും,അഭിനയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം കൊല്ലത്തുവച്ചു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും ദേവനാരായണൻ ലളിതഗാനത്തിന് എ ഗ്രേഡ് നേടിയിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!