Transport Arrangement at Enchakkal

ഈ വാർത്ത ഷെയർ ചെയ്യാം

മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ ജംഗ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 15.01.2025 തീയതി മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ തീരുന്നതുവരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

നഗരത്തിൽ പ്രവേശിക്കുന്നതിന് ഹെവി വാഹനങ്ങൾക്ക് നിശ്ചിതസമയങ്ങൾ ഒഴികെയുള്ള സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

കിള്ളിപ്പാലം ഭാഗത്തു നിന്നും ഈഞ്ചക്കൽ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ അട്ടക്കുളങ്ങര ഭാഗത്തു നിന്നും തിരിഞ്ഞ് സ്റ്റാച്യു- വി.ജെ.റ്റി- പാറ്റൂർ – ചാക്ക വഴി ബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.

തിരുവല്ലം ഭാഗത്തു നിന്നും ഈഞ്ചക്കൽ വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന ഹെവിവാഹനങ്ങൾ തിരുവല്ലം -അമ്പലത്തറ- അട്ടക്കുളങ്ങര- വഴി പോകേണ്ടതാണ്.

കിള്ളിപ്പാലം- പവർഹൗസ് റോഡ് ഭാഗത്ത് നിന്നും ഈഞ്ചക്കൽ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ചൂരക്കാട്ടു പാളയം – തമ്പാനൂർ പനവിള- ആശാൻ സ്ക്വയർ – പാറ്റൂർ – ചാക്ക വഴിയോ, ശ്രീ കണ്ഠേശ്വരം- ഉപ്പിടാമൂട്- പേട്ട -ചാക്ക വഴിയോ ബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.

ചാക്ക ഭാഗത്തു നിന്നും ഈഞ്ചക്കൽ ജംഗ്ഷൻ വഴി അട്ടക്കുളങ്ങര ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ചാക്ക -പേട്ട – പാളയം വഴി പോകേണ്ടതാണ്.

ചാക്ക ഭാഗത്തു നിന്നും കോട്ടയ്ക്കം ഭാഗത്തേക്കും, അട്ടക്കുളങ്ങര ഭാഗത്തേക്കും പോകുന്ന കാർ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾ പരാമാവധി ഈഞ്ചക്കൽ ജംഗ്ഷൻ ഒഴിവാക്കി പേട്ട- വഞ്ചിയൂർ – ഉപ്പിടാമൂട് – കിഴക്കേകോട്ട വഴി പോകേണ്ടതാണ്.

അട്ടക്കുളങ്ങര ഭാഗത്തു നിന്നും ചാക്ക ഭാഗത്തേക്കും പോകുന്ന കാർ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾ പരാമാവധി ഈഞ്ചക്കൽ ജംഗ്ഷൻ ഒഴിവാക്കി വാഴപ്പള്ളി- ശ്രീകണ്ഠേശ്വരം-ഉപ്പിടാമൂട് -നാലുമുക്ക് – പേട്ട വഴിയും അട്ടക്കുളങ്ങര ഭാഗത്തു നിന്നും മുട്ടത്തറ ഭാഗത്തേക്കു് പോകുന്ന ചെറിയ വാഹനങ്ങൾ മണക്കാട് -കല്ലുമൂട് വഴിയോ മണക്കാട് കമലേശ്വരം വഴിയോ പോകേണ്ടതാണ്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!