പാറശ്ശാല: ആന്ധ്രയിൽനിന്ന് തമിഴ്നാട് വഴി കേരളത്തിലേക്ക് കഞ്ചാവെത്തിയ് ക്കുന്ന അന്തർ സംസ്ഥാന സംഘാഗമാണ് പിടിയിലായത്. കാറിൽ കടത്താൻ ശ്രമിച്ച 176 കിലോ കഞ്ചാവും പിടിച്ചെടുത്തു.

പൂവാർ സ്വദേശി ബ്രൂസിലിയാണ് പിടിയിലാ യത്. എക്സൈസ് എൻഫോ ഴ്സ്മെൻറ്‌് ഇൻസ്പെക്ടർ കൃഷ്ണകുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കന്യാകുമാരി -തിരുനെൽവേലി അതിർത്തിയിലെ നാങ്കുനേരിലെ ടോൾഗേറ്റിൽ സംഘത്തിനാ യി പരിശോധന നടത്തവേ പോലീസ് കാർ തടഞ്ഞപ്പോൾ നിർത്താതെപോകുകയാ യിരുന്നു. പോലീസ് പിന്തുടർന്നതിനാൽ കാർ ഏർവാടിയിൽ നിർത്തി കാറിലു ണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബ്രൂസിലി പിടിയിലായി. ബ്രൂസിലി നൽകിയ വിവരത്തെത്തുടർന്ന് കഞ്ചാവുമായി വന്ന കാറിനെ പോലീസ് പിന്തുടർന്നു പിടികൂടി.എന്നാൽ കഞ്ചാവു മായി കാറിൽവന്ന പ്രതികൾ കാർ നിർത്തി യിട്ട് ഓടി രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നു