TVM News

ഈ വാർത്ത ഷെയർ ചെയ്യാം

ശ്രീകാര്യം പൗഡിക്കോണം സുഭാഷ് നഗറിൽ 11 വയസ്സുകാരി വീട്ടിൽ മരിച്ച നിലയിൽ.മാമൂട്ടിൽ വടക്കതിൽ വീട്ടിൽ ആരാധിക (11) ആണ് മരിച്ചത്. ജനലിൽ റിബൺ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു.

സ്വാമിയാർ മഠം ശ്രീ നീലകണ്ഠ വിദ്യാപീഠത്തിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെ സഹോദരി രുദ്ര അടുത്ത വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഒന്നരയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടിലെ മുറിയൽ ആരാധിയകയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!