vellappally hospitalized-cm visited

ഈ വാർത്ത ഷെയർ ചെയ്യാം

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.മകൻ തുഷാർ വെള്ളാപ്പള്ളിയും സന്നിഹതനായിരുന്നു.

മൂത്രാശയ അണുബാധയെത്തുടർന്നുള്ള അസ്വസ്ഥതകളാണെന്നും ഭയക്കാനില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഇന്നുതന്നെ ആശുപത്രി വിടാമെന്നും അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ്, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!