VISHU SONG – Releasing Today

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : ജനപ്രിയ ഗായകൻ എം ജി ശ്രീകുമാറും അദ്ദേഹത്തിന്റെ എം ജി മ്യൂസിക് അക്കാദമിയിലെ സംഗീത വിദ്യാർത്ഥികളും ഉമേഷ് കുമാറും ചേർന്ന് പാടി അഭിനയിച്ച എം ജി മ്യൂസിക് അക്കാഡമിയുടെ ഈ വർഷത്തെ വിഷു ആൽബം “ഹന്ത! ഭാഗ്യം ജനാനാം ” ഇന്ന് (ഏപ്രിൽ 08) ന് എം ജി ശ്രീകുമാർ ഒഫീഷ്യൽ യൂട്യൂബ് ചാനലിലും,ട്രിവിയൻസ് മൂവിടോൺ യൂട്യൂബ് ചാനലിലും റിലീസ് ചെയ്യും.

ഉമേഷ് കുമാർ ഗാന രചനയും സംഗീതവും നിർവഹിച്ച ഈ വിഷു ഗാന ആൽബത്തിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് താരം ഉദിത് നായർ കൃഷ്ണ വേഷത്തിലും കർണാടക സംഗീതജ്ഞ ശ്രുതി സുന്ദരേശൻ കൃഷ്ണ ഭക്തയായും എം ജി മ്യൂസിക് അക്കഡമിയിലെ സംഗീത വിദ്യാർത്ഥി അർണവ് മകനായും എത്തുന്നു.

മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച അരികിൽ പൊന്നയ്യൻ,ധനുമാസ താരകം എന്നീ സംഗീത ആൽബങ്ങൾക്ക് ശേഷം എം ജി മ്യൂസിക് അക്കാഡമിയുടെ മറ്റൊരു ഗാനമാണ് റിലീസിന് തയ്യാറെടുക്കുന്നത്.

കഥയെ അവലംബമാക്കി ചിത്രീകരിച്ചിരിക്കുന്ന “ഹന്ത! ഭാഗ്യം ജനാനാം ” മികച്ച ഒരു കാഴ്ചാനുഭവമായിരിക്കുമെന്ന് സംവിധായകൻ ഗോപകുമാർ ആർ ജേർണൽ ന്യൂസിനോട് പറഞ്ഞു.

“ഹന്ത!ഭാഗ്യം ജനാനാം” എന്ന എം ജി സാറിന്റെ ഈ വിഷു വീഡിയോ ഗാനത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗാനത്തിൽ ശ്രീ കൃഷ്ണന്റെ വേഷത്തിൽ എത്തിയ ഉദിത് നായർ പറഞ്ഞു..കിളിമാനൂർ കൊട്ടാരത്തിലും, ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും വച്ച് മനോഹരമായി ചിത്രീകരിച്ച ഈ ഗാനം ഈ വിഷുകാലത്ത് എം ജി ശ്രീകുമാർ സർ നൽകുന്ന ഒരു വിഷു കൈനീട്ടമായിരിക്കട്ടെയെന്നും ഉദിത് പറഞ്ഞു.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡറും,എം ജി മ്യൂസിക് അക്കാദമിയിലെ സംഗീത വിരുദ്ധ്യാർത്ഥിയും കൂടിയാണ് ഉദിത് നായർ.

കിളിമാനൂർ രാജകുടുംബാംഗം രാമവർമ്മ തമ്പുരാനും ആശംസകൾ നേർന്നു.ഈ ആൽബത്തിൻ്റെ ചില ഭാഗങ്ങളുടെ ചിത്രീകരണം കിളിമാനൂർ കൊട്ടാരത്തിൽ വച്ചായതിൽ ഏറെ സന്തോഷം. ആൽബത്തിന് എല്ലാ വിജയങ്ങളും നേരുന്നു. പ്രിയങ്കരനായ എം ജി ശ്രീകുമാറിനും ഉമേഷ് കുമാറിനും അക്കാഡമിയിലെ കുട്ടികൾക്കും, മറ്റ് അഭിനേതാക്കൾക്കും, അണിയറപ്രവർത്തകർക്കും സ്നേഹാശംസകൾ അദ്ദേഹം അറിയിച്ചു.

മലയാളികൾക്ക് ഈ വിഷു നാളിൽ തന്റെ എം ജി മ്യൂസിക് അക്കഡമിയിലെ വിദ്യാർത്ഥികളോടൊപ്പം നല്ലൊരു ഗാനം വരികൾ കൊണ്ടും,സംഗീതം കൊണ്ടും,ചിത്രീകരണം കൊണ്ടും വിഷുക്കൈനീട്ടമായി നൽകുകയാണെന്ന് ജനപ്രിയ ഗായകനും എം ജി മ്യൂസിക് അക്കാഡമിയുടെ ചെയർമാനുമായ എം ജി ശ്രീകുമാർ പറഞ്ഞു.

“ഹന്ത! ഭാഗ്യം ജനാനാം ” മലായികൽ നെഞ്ചിലേറ്റുമെന്നാണ് പ്രതീക്ഷയെന്ന് ഗാനരചനയും സംഗീതവും ബിർവഹിച്ച ഉമേഷ് കുമാർ ജേർണൽ ന്യൂസിനോട് പറഞ്ഞു.ഈ ഗാനത്തിന്റെ പൂർണ്ണതയിലേക്ക് എത്തുവാൻ സഹായിച്ച എല്ലാ അണിയറപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.എം ജി ശ്രീകുമാർ സാറിന്റെ പൂർണ്ണ സഹകരണവും ഉപദേശവും ഞങ്ങൾക്ക് താങ്ങായും തണലായും ഉടനീളം ഉണ്ടായിരുന്നു.സംഗീതകുലപതിയായ അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങൾക്ക് പ്രചോദനമാണ് – ഉമേഷ് കുമാർ പറഞ്ഞു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!