കൊല്ലം ആയൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി. ഫുട്പാത്തിലെ കൈവരി തകർത്താണ് വാൻ കടയിലേക്ക് ഇടിച്ചു കയറിയത്.
സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും വാൻ ഇടിച്ചിട്ടു. അപകടത്തില്‍ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.