ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിനുള്ള കുറികുറിക്കൽ നാളെ രാവിലെ നടക്കും. രാവിലെ എട്ടരക്കും ഒമ്പതിനും മദ്ധ്യേ കാളിയൂട്ട് ഭണ്ടാരപ്പിള്ള സ്ഥാനീയൻ ഐക്കരവിളാകംകുടുംബാംഗം ജി ജയകുമാർ കുറികുറിക്കും.

കാളിയൂട്ട് ചടങ്ങുകളുടെ ഒന്നാം ദിനത്തെ ഒന്നാം രംഗമാണ് കുറികുറിക്കൽ.മൂന്ന് നീട്ടുകളിൽ ഒന്ന് പൊന്നറ കുടുംബക്കാരണവർക്കും,രണ്ടാമത്തേത് വാദ്യക്കാരനുമാണ്.

ക്ഷേത്ര മേൽശാന്തി ,തിരുവിതാംകൂർ ദേവസ്വം പ്രതിനിധികൾ,ഉപദേശക സമിതി അംഗങ്ങൾ,ഭക്തർ,ജനപ്രതിനികൾ എന്നിവർ പങ്കെടുക്കും.