2023 ലെ സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കവിതയ്ക്കുള്ള പുരസ്കാരത്തിന് കൽപ്പറ്റ നാരായണൻ്റെ തെരഞ്ഞെടുത്ത കവിതകളും നോവൽ വിഭാഗത്തിൽ ഹരിത സാവിത്രിയുടെ സിൻ എന്ന നോവലും അവാർഡിന് അർഹമായി. മികച്ച ചെറുകഥക്കുള്ള പുരസ്കാരം എൻ രാജൻ്റെ ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിനാണ്.
നാടകത്തിന് ഗിരീഷ് പി സിയും സാഹിത്യ വിമർശനത്തിന് പി പവിത്രനും ബാല സാഹിത്യത്തിന് ഗ്രേസിയും അവർഡിന് അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് എം ആർ രാഘവ വാരിയർ, സി എൽ ജോസ് എന്നിവർ അർഹരായി. സാഹിത്യ അക്കാദമി പ്രസിഡൻറ് കെ സച്ചിദാനന്ദൻ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.