സ്റ്റേഡിയത്തിന്‍റെ നിര്‍മാണം അതിനകം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

ഈ വാർത്ത ഷെയർ ചെയ്യാം

കേരളം വേദിയാകുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ സൗഹൃദമല്‍സരത്തില്‍ മെസിയുണ്ടാകുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. മലപ്പുറത്തെ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മല്‍സരമായി നടത്താനാണ് ആലോചനയെന്നും സ്റ്റേഡിയത്തിന്‍റെ നിര്‍മാണം അതിനകം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

2025 ഒക്ടോബറിലാണ് ലയണൽ മെസി അടങ്ങുന്ന അർജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ വർഷം ജൂണിൽ എത്താൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാണിച്ചപ്പോഴാണ് അടുത്ത വർഷം അവസാനം എത്താൻ തീരുമാനിച്ചത്.

ഇന്ത്യൻ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റിനയുമായി സഹകരിക്കാവുന്ന മേഖലകളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിൽ ചർച്ചയായി. അർജന്റീന ടീം എന്നുന്നത് കേരളത്തിന് വലിയ നേട്ടമാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.

സംസ്ഥാന സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുളള സന്നദ്ധതയും അർജൻ്റീന അറിയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!