പെരുമാതുറ : രണ്ടാമത് പെരുമാതുറ പ്രീമിയർ ലീഗിന് (PPL) ഇന്ന് തുടക്കമാകും. പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ വൈകിട്ട് 4 ന് ആരംഭിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സാജൻ ബി.എസ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന മത്സരത്തിൽ റോയൽസ് നോ നെയിം ഇലവനെ നേരിടും. റോയൽസ്, നോ നെയിം 11 എന്നിവ കൂടാതെ റെഡ് റാപ്പ്റ്റേഴ്സ്, എം.സി.സി, പൊഴിക്കര ബോയ്സ്, പുതുക്കുറിച്ചി പാന്തേഴ്സ്, എന്നിവയാണ് മറ്റു ടീമുകൾ. ഉദ്ഘാടന മത്സരത്തിൽ ഷെഹിൻ നയിക്കുന്ന റോയൽസ് ആദിൽ നയിക്കുന്ന നോ നെയിം ഇലവനെ നേരിടും.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. വിദ്യാർത്ഥി യുവജനങ്ങളെ ലഹരിയിലും മറ്റും നിന്നും വഴിമാറ്റി സ്പോർട്സിന്റെ ലഹരിയിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. PPL ഒന്നാം സീസണിൽ സ്റ്റോo ചെയ്സേഴ്സ് ആണ് കപ്പുയർത്തിയത് പെരുമാൾ ഫൈറ്റേഴ്‌സ് നെയാണ് ഫൈനലിൽ അവർ നേരിട്ടത്. ലീഗ് മത്സരങ്ങളാണ് ആദ്യം നടക്കുക. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ഫൈനൽ.