വെളുത്തുള്ളിക്ക് ദിവസങ്ങള്‍ക്കകം 100-150 രൂപ വരെ വര്‍ധിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്ത് വെളുത്തുള്ളിക്ക് തീ വില. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു പ്രധാനമായും വെളുത്തുള്ളി എത്തുന്നത്.മുംബൈയിൽ ചില്ലറവിപണിയിൽ വെളുത്തുള്ളി വില 600 രൂപയായി.

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. ഒരു മാസം മുന്‍പ് 300-350 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വിലയാണ് ദിവസങ്ങള്‍ക്കകം 100-150 രൂപ വരെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം വില ഉയര്‍ന്നതെന്നും ഇത്രയും വില ഉയരുന്നത് ആദ്യമാണെന്നും വ്യാപാരികള്‍ പറയുന്നു.

കൃഷി വകുപ്പിന്റെ ഹോര്‍ട്ടികോര്‍പ് വില്‍പനശാലകളില്‍ ശനിയാഴ്ച വെളുത്തുള്ളി കിലോയ്ക്ക് 195 രൂപയായിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!