കഴക്കൂട്ടം : മേനംകുളം ശ്രീ പാൽക്കര ഭഗവതി ക്ഷേത്രത്തിലെ തൂക്കം മഹോത്സവത്തിന്റെ ഒന്നാം ഉത്സവദിവസമായ ഇന്ന് ക്ഷേത്ര സന്നിധിയിൽ നടന്ന അന്നദാനത്തിന്റെ ഭാഗമായി സേവാഭാരതി കഠിനംകുളം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ സൗജന്യമായി അന്നദാനസമയം ഓട്ടോ സർവീസ് നടത്തി ശ്രദ്ധേയമായി.

ആർ എസ്സ് എസ്സ് പോത്തൻകോട് ഖണ്ഡ് സഹകാര്യവാഹ് ദീപു എസ് നായർ, കഠിനംകുളം മണ്ഡൽകാര്യവാഹ്ദിലീപ് കുമാർ സി.പി , മണ്ഡൽ ശാരീരിക പ്രമുഖ് മനോജ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഈ ഭാഗത്തുള്ള ഒത്തിരിപേർക്ക് ഓട്ടോ സൗകര്യം സൗജന്യമായി പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞു.
തൂക്കം മഹോത്സവം മാർച്ച് 31-നു സമാപിക്കും.
