തിരുവനന്തപുരം : പ്രമുഖ മലയാളം ദിന പത്രമായ മാതൃഭൂമിയുടെ കൊച്ചി യൂണിറ്റിൽ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്ന സി.കെ. ജയകൃഷ്ണൻ്റെ ഓർമ്മക്കായി മാതൃഭൂമിയിലെ ഫോട്ടോ ജേർണലിസ്റ്റുകൾ ഏർപ്പെടുത്തിയ വാർത്താ ചിത്ര അവാർഡിന് മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫർ ശ്രീലക്ഷ്മി ശിവദാസ് അർഹയായി.

തിരുവനന്തപുരത്ത് നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരിലൊരാളെ ഒരു വാഹനം ഇടിക്കുന്ന ചിത്രത്തിനാണ് പുരസ്കാരം.

കൊടുങ്ങല്ലൂർ സ്വദേശിനിയാണ് ശ്രീലക്ഷ്മി.10000 രൂപയും ഫലകവുമടങ്ങുന്ന പുരസ്ക്കാരം കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.