പൂമാനം …

ഈ വാർത്ത ഷെയർ ചെയ്യാം

കൊച്ചി :മലയാളത്തനിമയുള്ള ശബ്ദത്തിനുടമകളിൽ ഒരാൾ വീണ്ടും എടുത്തുന്നു. നീണ്ട 15 വർഷങ്ങൾക്ക് ശേഷം ഗായകൻ കെ.ജി. മാർക്കോസ് മലയാളത്തിൽ പാടുന്നു

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ.ഡി. സംവിധാനം ചെയ്യുന്ന ‘പ്രേമലു’ (Premalu) എന്ന ചിത്രത്തിലെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി. ‘തെലങ്കാന ബൊമ്മലു’ എന്നു പേരുള്ള ഗാനം രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും സംഗീതം വിഷ്ണു വിജയും ആണ്. കെ.ജി. മാര്‍ക്കോസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചനയാണ് ട്രെയ്‌ലറും ഗാനങ്ങളും മറ്റും നല്‍കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 9-ന് ചിത്രം ഭാവന റിലീസ് തീയേറ്ററുകളിൽ എത്തിക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!