പത്തനംതിട്ട : 129-ാമത് മാരാമണ്‍ കണ്വന്ഷന് ഇന്ന് ആരംഭിക്കും. ഇന്ന് 2.30 ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിക്കും .ഓള്‍ഡ് കാതോലിക് ചര്‍ച്ച് ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ബര്‍നാഡ് തിയഡോള്‍ വാലറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കണ്‍വന്‍ഷനില്‍ സംബന്ധിച്ച് ആശംസ അറിയിക്കും.
പ്രൊഫ.ഡോ.ക്ലിയോഫസ് ജെ. ലാറൂ (യു.എസ്.എ.), പ്രൊഫ.മാകെ ജെ. മസാങ്കോ (സൗത്ത് ആഫ്രിക്ക), ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, സിസ്റ്റര്‍ ജോവാന് ചുങ്കപ്പുര എന്നിവരാണ് മുഖ്യ പ്രസംഗകര്‍.