തിരുവനന്തപുരം : കിളിമാനൂരില്‍ യുവാവ് മരിച്ചത് സൂര്യാതപമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് കിളിമാനൂര്‍ കനാറയിലുള്ള കുറ്റിക്കാട്ടിനു സമീപം സുരേഷ് കുഴഞ്ഞു വീണത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികള്‍ ഗൗനിച്ചില്ലെന്ന് പരാതിയുണ്ട്.
വൈകിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെയാണ് അബോധാവസ്ഥയില്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
ശരീരത്തില്‍ സൂര്യതാപത്താല്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു.