ചൊവ്വര ഭാഗത്തുനിന്ന് അടിമലത്തുറയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ വെെദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചൊവ്വര ജ്യോതി നിവാസിൽ ജോൺസൺ ജോൺ(26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്.

ചൊവ്വര ഭാഗത്തുനിന്ന് അടിമലത്തുറയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജോൺസണൊപ്പമുണ്ടായിരുന്നു യുവാവിനും അപകടത്തിൽ പരിക്കുണ്ട്. അപകടത്തിൽ കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!