ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യാം

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേവ​ഗൗഡയ്ക്ക് മൂത്രത്തിൽ പഴുപ്പിനൊപ്പം കടുത്ത പനിയും ചുമയുമുണ്ടായിരുന്നു എന്നാണ് കാർഡിയോളജിസ്റ്റും അദ്ദേഹത്തിന്റെ മരുമകനുമായ ഡോ സിഎൻ മഞ്ജുനാഥ് പറഞ്ഞത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടർന്ന് ഇന്ന് രാവിലെയാണ് ബെംഗളൂരു എയർപോർട്ട് റോഡിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1996ലാണ് ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായി ദേവഗൗഡ തെരഞ്ഞെടുക്കപ്പെട്ടു. കർണാടക മുഖ്യമന്ത്രിയായിരുന്നു. കൂടാതെ ആറ് തവണ ലോക്സഭാംഗവും ഏഴ് തവണ നിയമസഭാംഗവുമായി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!