വ്യാജ പതിപ്പ് എത്തിയതായി റിപ്പോർട്ട്

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം തീയറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തമിഴ് ബ്ലാസ്റ്റേഴ്‌സ്, തമിഴ് എംവി എന്നീ പൈറസി സൈറ്റുകൽ വഴി വ്യാജ പതിപ്പ് എത്തിയതായി പ്രമുഖ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. റിലീസിനൊപ്പം വ്യാജനും എത്തിയത് സിനിമക്ക് തിരിച്ചടിയാണ്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

പൈറസി സൈറ്റ് തമിഴ് റോക്കേഴ്സ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പല ചിത്രങ്ങളുടെ വ്യാജനും ഇറങ്ങുന്നത്. ഭ്രമയുഗത്തിന്റെ വ്യാജൻ പുറത്തുവിട്ട ബ്ലാസ്റ്റേഴ്‌സ്, എംവി എന്ന സൈറ്റുകൾക്ക് പിന്നിൽ റോക്കേഴ്സിന്റെ സൂത്രധാരന്മാരാണോ എന്ന സംശയവുമുണ്ട്.

റോക്കേഴ്സ് സംഘത്തിലെ ഏതാനും പേരെ 2018ൽ പോലീസ് പിടികൂടിയതോടെ താൽക്കാലികമായി എല്ലാം പൂട്ടിക്കെട്ടിയ അവസ്ഥയിലായിരുന്നെങ്കിലും കോവിഡിന് ശേഷം വീണ്ടും ചെറിയതോതിൽ പൈറസി സൈറ്റുകൾ തലപൊക്കി തുടങ്ങിയിരുന്നു. എന്നാല്‍ ഇത്തരക്കാർ സജീവമാകുന്നതാണ് ഇപ്പോൾ കാണുന്നത്. ഇത് സിനിമാമേഖലക്ക് മുഴുവൻ വെല്ലുവിളിയാണ്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയുടെയും റിലീസ് ദിവസം വ്യാജൻ ഇറങ്ങിയിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!