കുട്ടിയെ കിട്ടി.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: ചാക്കയില്‍ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്‌. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതെയായത്.

കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി എങ്ങനെ ആ ഭാഗത്തെത്തി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു. പുറമേ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ക്കു മറുപടി പറയാമെന്നും ഡിസിപി അറിയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!