ഓട്ടോ മറിച്ച് ഒറ്റയാൻ ഡ്രൈവറെ കൊന്നു.

ഈ വാർത്ത ഷെയർ ചെയ്യാം

ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കന്നിമലയില്‍ കെഡിഎച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താല്‍.റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.

അതേസമയം സുരേഷ്‌കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും. കഴിഞ്ഞദിവസം രാത്രി 9.30ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ എസക്കി രാജ, ഭാര്യ റജീന എന്നിവര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സുരേഷ് കുമാറിന്റെ ഓട്ടോയിലെ യാത്രക്കാരായിരുന്നു.

തിങ്കളാഴ്ച രാത്രി 10-ഓടെയായിരുന്നു യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോ ഒറ്റയാൻ ആക്രമിച്ചത്‌. സംഭവത്തിൽ മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശി സുരേഷ്‌കുമാർ (മണി-45) മരിച്ചു.

ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!